മറ്റക്കര: കര്‍ഷകര്‍ക്ക് യന്ത്രോപകരണങ്ങള്‍ നൽകി മറ്റക്കര കര്‍ഷക ചാരിറ്റബിള്‍ സൊസൈറ്റി. പട്യാലിമറ്റം സെന്റ് ആന്റണീസ് എല്‍പി സ്ക്കുള് ഹാളില്‍ നടന്ന യന്ത്രോപകരണങ്ങളുടെ വിതരണം അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ തോമസ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ് സെബാസ്റ്റ്യന്‍ മാമ്പുഴയ്ക്കല്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം നിമ്മി ട്വിങ്കിള്‍ രാജ് മുഖ്യപ്രഭാഷണം നടത്തി.
അകലക്കുന്നം പഞ്ചായത്ത് കൃഷി ഓഫീസര്‍ ഡോ. രേവതി ചന്ദ്രന്, പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം ജ്യോതി ബാലകൃഷ്ണന്, വാര്‍ഡംഗങ്ങളായ ഉഷാ ഷാജി, എം.എസ്. രാജു, അഭിലാഷ്, സജിത അജി, മിനി മധുസുദനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കാര്‍ഷിക യന്ത്രവത്കരണ ഉപ പദ്ധതിയില്‍ പെടുത്തി 28,76,421 രൂപ മുടക്കി നൂറ്റിയെഴുപത്തിരണ്ടോളം കാര്‍ഷിക ഉപകരണങ്ങളാണ് വിതരണത്തിനായി വാങ്ങിയത്. സൂക്ഷമജലസേചനം എന്ന വിഷയത്തില്‍ ജില്ലാ കൃഷി അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഡസ്ട്രിയല്‍ വകപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയര്‍ കെ.സി. അവിഷ്, അജയ് തുടങ്ങിയവര്‍ ക്ലാസെടുത്തു. പരിപാടിയുടെ ഭാഗമായി കാര്‍ഷക യന്ത്രോപകരണങ്ങളില്‍ കര്‍ഷകര്‍ക്ക് പരിശീലനം നൽകി.